രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി. കരുണാനിധിയുടെ വസതിയില്‍ ഇരുനേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് പിന്നീട് ആന്റണി അറിയിച്ചു.
യുപിഎയുടെ പ്രതിനിധിയെന്ന നിലയിലാണ് കരുണാനിധിയെ കണ്ടത്. ഡിഎംകെയുടെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇപ്പോള്‍ അതു പുറത്തുപറയുന്നില്ല - എ കെ ആന്റണി പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ഡിഎംകെയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡി എം കെ നേതാക്കളായ ടി ആര്‍ ബാലു, കനിമൊഴി,ടി കെ എസ് ഇളങ്കോവന്‍ എന്നിവരും കരുണാനിധിയോടൊപ്പമുണ്ടായിരുന്നു.