രാജ്യത്ത് ബലാത്സംഗ കേസുകള്‍ കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം നാലാം സ്ഥാനത്ത്. കേരളത്തില്‍ വിചാരണ പൂര്‍ത്തിയാകാത്ത കേസുകളുടെ എണ്ണം 2012ല്‍ 5,032. വിചാരണ പൂര്‍ത്തിയായതാവട്ടെ അഞ്ച് ശതമാനത്തില്‍ താഴെമാത്രം.
2012 ല്‍ ഇന്ത്യയില്‍ ഒരു ലക്ഷം ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ വിചാരണ പൂര്‍ത്തിയാക്കാത്തത് 14,700 കേസുകളില്‍. 3,563 പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ വെറുതെവിട്ടത് 11,500 പേരെ. അതായത് പ്രതികളില്‍ 85 ശതമാനം സ്വതന്ത്രരായി വിലസുന്നു. രാജ്യത്ത് 15 ശതമാനം ബലാത്സംഗ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലിത് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്.
2012 ല്‍ മാത്രം കേരളത്തില്‍ 5281 കേസുകളാണ് രജിസ്റ്റര്‍ ചെയ്തു. 5032 കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. 249 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ ശിക്ഷ ലഭിച്ചത് 57 പേര്‍ക്കു മാത്രം. 192 പേരെ വെറുതെവിട്ടു. ഒഴിവാക്കാന്‍ വയ്യാത്ത കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസ് മാറ്റിവെയ്ക്കാന്‍ പാടുളളൂവെന്നാണ് നിയമഭേദഗതി വ്യക്തമാക്കുന്നത്.