രജനീകാന്ത് ചിത്രങ്ങളുടെ റിലീസിങ്ങ് സമയത്ത് പോസ്റ്ററില്‍ ആരാധകര്‍ പാലഭിഷേകം നടത്തിയതിന്റെ പേരില്‍ തമിഴ്നാട്ടില്‍ പരാതി. ഡോക്ടര്‍ മണിവണ്ണ എന്നയാളാണ് കോടതിയില്‍ പരാതി നല്‍കിയത്. രജനീകാന്ത് ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള പാലഭിഷേകം നിയന്ത്രിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
റിലീസിങ്ങ് സമയത്ത് പതിനായിരം ലിറ്ററിലധികം പാലാണ് ആരാധകര്‍ പഴാക്കുന്നത്. ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും കോടതി ഇതില്‍ ഇടപെടണമെന്നും ഡോ. മണിവണ്ണന്‍ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി രജനീകാന്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഡോ. മണിവണ്ണന്‍ പറഞ്ഞു.