ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധി നഗറില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. മനോജ് കുമാര്‍ ഷാ, പ്രദീപ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മനോജ് ആണ് ബാലികയെ ആദ്യം പീഡിപ്പിച്ചതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞു.
മനോജ് പീഡിപ്പിച്ചപ്പോള്‍ ബാലിക പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചിരുന്നു. രക്തത്തില്‍ കുളിച്ച് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായപ്പോഴാണ് താന്‍ കുട്ടിയെ പീഡിപ്പിച്ചതെന്നും പ്രദീപ് പറഞ്ഞു. തന്റെ ജീവിതത്തിലെ ‘ഏറ്റവും വലിയ’ തെറ്റ് എന്നാണ് പ്രദീപ് പൊലീസിനോട് പറഞ്ഞത്.
മദ്യലഹരിയിലായിരുന്നു പ്രതികള്‍ അപ്പോള്‍. പീഡനവിവരം കുട്ടി മാതാപിതാക്കളോട് പറയുന്നത് ഭയന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആദ്യം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു. മരണം ഉറപ്പുവരുത്താന്‍ മനോജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി.