യു എസില്‍ നിന്ന് സോണിയയെ പുറത്താക്കണമെന്ന് ആവശ്യം

Webdunia
ശനി, 3 മാര്‍ച്ച് 2012 (18:44 IST)
PRO
PRO
സോണിയാഗാന്ധിയെ അമേരിക്കയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ അമേരിക്കയിലെ സിഖ് വംശജര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സിഖ് വംശജര്‍ യു എസ്‌ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണെ സമീപിച്ചു. സിഖ് കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമാണ്‌ സിക്ക്‌ വംശജരുടെ ഈ ആവശ്യം.

സോണിയ യു എസിലെത്തിയതും താമസിക്കുന്നതും കുടിയേറ്റ, ദേശീയ നിയമത്തിലെയും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകളുടെ ലംഘനമാണെന്നും സിഖ് വംശജര്‍ ചൂണ്ടിക്കാട്ടി. ക്രൂരമായ പീഡനത്തിലൊ കൊലപാതകത്തിലൊ പങ്കാളിയായിട്ടുള്ളവരെ യു എസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്ന വകുപ്പുകള്‍ ഉന്നയിച്ചാണ് ഇവര്‍ ഹിലാരിയെ കണ്ടെത്

സിക്ക്‌ കൂട്ടക്കൊല മൂടിവെയ്ക്കാനും പ്രതികളായ പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാനുമാണ്‌ സോണിയാഗാന്ധി ശ്രമിക്കുന്നതെന്നാണ് സിഖ് വംശജരുടെ ആരോപണം. ചികിത്സാവശ്യമാണ് സോണിയാ ഗാന്ധി അമേരിക്കയില്‍ എത്തിയത്.