മോദി സർക്കാരിന്റെ നിയമം ഇവിടെ നടപ്പാകില്ല : മമത ബാനർജി

Webdunia
ചൊവ്വ, 30 മെയ് 2017 (09:32 IST)
കന്നുകാലി കശാപ്പ് രാജ്യത്തോട്ടാകെ നിരോധിച്ചു കൊണ്ടുള്ള മോദി സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും അത് കൊണ്ട് തന്നെ ബംഗാളില്‍ നിയമം നടപ്പിലാക്കില്ലെന്നും മമതാ വ്യക്തമാക്കി. 
 
കന്നുകാലി വില്‍പ്പന ഭരണഘടനാപരമായി സംസ്ഥാന വിഷയമാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും മമത വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമം രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനു വേണ്ടിയുമാണ്.
 
പൂര്‍ണ്ണമായും ഈ നിയമം ഭരണഘടന വിരുദ്ധമാണ്. ഞങ്ങളതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും മമത പറഞ്ഞു. കേരളവും നിയമത്തെ അംഗീകരിക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. 
Next Article