മോദിയുടെ നോട്ട് നിരോധനം കൊണ്ട് പണികിട്ടിയത് പാക്കിസ്ഥാനോ?

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (12:09 IST)
നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുകയാണ്. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് തീവ്രവാദ പ്രവര്‍ത്തനം തടയാന്‍ ഏറെ സഹായകരമാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ കുറവെന്നും സംഭവിച്ചില്ലെന്നുവേണം പറയാന്‍.
 
രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദി സംഘടനകള്‍ക്ക് അതൊരു തിരിച്ചടിയായിരുന്നു. വന്‍‌തോതില്‍ പണം അപഹരിക്കല്‍, ലഹരിമരുന്ന് കടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ ഇവയൊക്കെ ഈ തീവ്രവാദി സംഘടനകള്‍ നടത്തിയിരുന്നു.    
 
എന്നാല്‍ പുതിയ 2000 രൂപയുടെ വ്യാജനോട്ടുകള്‍ ബംഗാളില്‍ നിന്ന് പിടികൂടിയതോടെ തീവ്രവാദികള്‍ പണത്തിനായി പുതിയ പുതിയ വഴികള്‍ തേടുകയാണെന്ന് വ്യക്തമായി. നോട്ടു നിരോധം കൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചുവെങ്കിലും പൂര്‍ണ്ണമായും അതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല.
Next Article