മോഡി വാരാണസിയില്‍ തന്നെ മത്സരിച്ചേക്കും

വെള്ളി, 28 ഫെബ്രുവരി 2014 (12:16 IST)
PTI
PTI
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വാരാണസി മണ്ഡലം ശ്രദ്ധാകേന്ദ്രമാകുകയാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും എന്ന സൂചനകളെ തുടര്‍ന്നാണിത്. അതേസമയം നിലവിലെ എം പി മുരളി മനോഹര്‍ ജോഷി മണ്ഡലം മോഡിക്ക് കൈമാറുന്നതിന് തയ്യാറാകുമോ എന്ന ചോദ്യവും സജീവമാണ്.


അടുത്ത പേജില്‍- വാരാണസിയും കാണ്‍പൂരും പരിഗണനയില്‍

PTI
PTI
വാരാണസിയില്‍ മോഡി തന്നെ മത്സരിക്കണം എന്നാണ് മോഡി അനുകൂലികളായ പ്രദേശത്തെ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം മുരളി മനോഹര്‍ ജോഷി മണ്ഡലത്തില്‍ പ്രചരണം തുടങ്ങി കഴിഞ്ഞു. ഇലക്ഷന്‍ ഓഫിസ് തുടങ്ങിയ അദ്ദേഹം മണ്ഡലത്തില്‍ താന്‍ നടത്തിയ വികസനപ്രവര്‍ത്തനകള്‍ വിശദീകരിക്കുന്ന ലഘുലേഖകളും പുറത്തിറക്കി.

വാരാണസി, ലക്നൌ, കാണ്‍പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മോഡി മത്സരിച്ചേക്കും എന്ന് നേരത്തെ തന്നെ സൂചകളുണ്ട്. എന്നാല്‍ ലക്നൌവില്‍ മോഡിക്ക് വിജയസാധ്യത കുറവാണ് എന്ന് ബിജെപി വിലയിരുത്തുന്നു.

അടുത്ത പേജില്‍- ജോഷിയെ രാജ്യസഭയിലേക്ക് അയക്കും?

PTI
PTI
2009ല്‍ 18,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി എസ്പിയുടെ മുക്താര്‍ അന്‍സാരിലെ തോല്‍പ്പിച്ചാണ് ജോഷി വാരാണസിയില്‍ നിന്ന് വിജയിച്ചത്. ഇത്തവണ തന്റെ ഭൂരിപക്ഷം ഇരട്ടിക്കും എന്ന പ്രതീക്ഷയില്‍ ആണ് അദ്ദേഹം. ഈ സാഹചര്യത്തില്‍ അദ്ദേഹം മണ്ഡലം വിട്ടുനല്‍കുമോ എന്ന് കണ്ടറിയണം. അതേസമയം ജോഷിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി പദ്ധതിയിടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക