മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തില്‍?
ശനി, 13 ഏപ്രില്‍ 2013 (20:01 IST)
PRO
PRO
ബിജെപിയുടെ ഉന്നതാധികാരസമിതിയിലേക്ക് തിരിച്ചു വന്നതോടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാവുമെന്ന കാര്യം അനിശ്ചിതത്വത്തില്‍. മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കുന്നതിനെ എതിര്‍ക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ് ശക്‌തമായ സൂചന നല്‍കി. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി മതേതര മുഖമുള്ള ആളായിരിക്കണമെന്ന് പാര്‍ട്ടിയുടെ നിര്‍വാഹകസമിതിയോഗം ആവശ്യപ്പെട്ടു.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി ആരെന്ന് തീരുമാനിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയല്ല. മുഖ്യമന്ത്രി എന്ന നിലയില്‍ ഗുജറാത്ത് കലാപം തടയുന്നതിന് മോഡി പരാജയപ്പെട്ടു. പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയും ജനസമ്മതിയും തമ്മില്‍ ബന്ധമില്ല. ബിജെപി പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെ നിശ്‌ചയിക്കാത്തതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പാര്‍ട്ടി വ്യക്‌തമാക്കി. ഝാര്‍ഖണ്ഡിലും കര്‍ണാടകയിലും ബിജെപി മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നും ജനതാദള്‍ യുണൈറ്റഡ് കുറ്റപ്പെടുത്തി.
അതേസമയം, ജനതാദളിനെ ഒപ്പം കൊണ്ടുപോകാനുളള നടപടികള്‍ ബിജെപി ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവുമായും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.