മോഡിക്കെതിര ചിദംബരം

Webdunia
ബുധന്‍, 11 ഫെബ്രുവരി 2009 (17:27 IST)
PTI
പ്രാദേശിക സഹായം ലഭിക്കാതെ മുംബൈ ഭീകരാക്രമണം സാധ്യമാകില്ലെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനക്കെതിരെ ആഭ്യന്തര മന്ത്രി പി ചിദംബരം രംഗത്തെത്തി. പാകിസ്ഥാനുമായി മോഡിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് മാധ്യമങ്ങള്‍ മോഡിയോട് ചോദിക്കേണ്ടതെന്ന് മാധ്യ പ്രവത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി ചിദംബരം പറഞ്ഞു.

മോഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുംബൈ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയിലെ ആഭ്യന്തര ഘടകങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാ‍ല്‍ ബിജെപി ദേശീയ സമിതിയില്‍ വച്ച് മുംബൈ ഭീകരാക്രമണത്തെ പരാമര്‍ശിച്ച് നടത്തിയ തന്‍റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന വിശദീകരണവുമായി നരേന്ദ്ര മോഡി ഇന്ന് രംഗത്തെത്തി.

പ്രാദേശിക സഹായമില്ലാതെ ആക്രമണം നടത്താനാവില്ല എന്ന് രാജ്യത്തെ ഏതൊരാള്‍ക്കും അറിയാം എന്നായിരുന്നു മോഡി ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ സന്ദര്‍ഭേതിരമായി വളച്ചൊടിക്കുകയായിരുന്നു എന്നാണ് മോഡി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ന് വ്യക്തമാക്കിയത്.