മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്

Webdunia
ശനി, 23 ഫെബ്രുവരി 2013 (09:42 IST)
PRO
PRO
മേഘാലയ, നാഗാലാന്‍ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

അറുപതംഗ മേഘാലയ നിയമസഭയിലേക്ക് 345 പേരാണ് മത്സരിക്കുന്നത്. 25 പേര്‍ വനിതകളാണ്. 5 ലക്ഷം വോട്ടര്‍മാരാണ് ജനവിധി നിര്‍ണ്ണയിക്കുന്നത്. കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നു. 2845 പോളിംഗ് സ്റ്റേഷനുകളില്‍ 900 എണ്ണം പ്രശ്നസാധ്യത കല്‍പ്പിക്കപ്പെടുന്നതാണ്.

നാഗാലാന്‍ഡില്‍ അറുപതംഗ സഭയിലേക്കാണ് തെരഞ്ഞെടുപ്പ്. 188 പേരാണ് ജനവിധി തേടുന്നത്. രണ്ട് പേര്‍ സ്ത്രീകളാണ്. 1.1 ദശലക്ഷം വോട്ടര്‍മാരാണ് നാഗാലാന്റില്‍ ജനവിധി നിര്‍ണ്ണയിക്കുന്നത്.

ഫെബ്രുവരി 28നാണ് വോട്ടെണ്ണല്‍.