അച്ഛന് മകളെ പീഡിപ്പിച്ചെന്ന സത്യം തെളിയിക്കാന്‍ പെണ്‍കുട്ടി നേരിടേണ്ടി വന്നത് വളരെ പ്രാകൃത പരീക്ഷണ രീതിയിലൂടെ. ബംഗളുരു നഗരത്തിന് സമീപം രാജഗോപാല്‍ നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. സത്യം തെളിയിക്കാന്‍ ജ്യോതിഷി എന്ന പ്രാകൃത രീതിയാണ് പെണ്കുട്ടിനേരിട്ടത്.
ജ്യോതിഷിയുടെ സത്യം തെളിയിക്കല്‍ രീതി ഇപ്രകാരമായിരുന്നു. മൂര്‍ച്ചയുള്ള ആണികള്‍ നിരത്തി അതില്‍ പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിക്കേറ്റി. മൂര്‍ച്ചയുള്ള ആണിയില്‍ കൈകള്‍ കയറ്റിയാല്‍ രകതം വന്നാല്‍ പെണ്‍കുട്ടി കള്ളം പറയുകയാണത്രേ. രക്തം വന്നില്ലെങ്കില്‍ പീഢനം സത്യമാണ് എന്നായിരുന്നു ജ്യോതിഷിയുടെ വാദം.
എന്നാല്‍ പെണ്‍കുട്ടിക്കെതിരെ ജ്യോതിഷിയുടെ പരീക്ഷണം വിവാദമാകുകയും ജ്യോതിഷിയെ ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ അച്ഛന് രമേഷ്, കുട്ടിയുടെ അമ്മ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കരച്ചില് പുറത്തുനിന്ന് കേട്ടവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.