മൂന്നു കുട്ടികളുമായി ദമ്പതികള്‍ യമുനാ നദിയില്‍ ചാടി മരിച്ചു

Webdunia
ചൊവ്വ, 2 ജൂലൈ 2013 (17:30 IST)
PRO
PRO
ഉത്തര്‍പ്രദേശില്‍ മൂന്നു കുട്ടികളുമായി ദമ്പതികള്‍ യമുന നദിയില്‍ ചാടി മരിച്ചു. സ്‌കൂള്‍ അധ്യാപകനായ അമര്‍ സിംഗ് (35), ഭാര്യ മീന (30), മക്കളായ എക്ത (8), അനുപമ (5), അതിഥി (3) എന്നിവരാണ് മരിച്ചത്.

ഷേര്‍ഗഡ് പാലത്തില്‍ നിന്നാണ് ഇവര്‍ നദിയിലേക്ക് ചാടിയത്. മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. ഹരിയാനയിലെ പല്‍വാല്‍ കര്‍വാന്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്ത അമര്‍ സിംഗ് .