ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ മൂന്നു ദിവസത്തിനുള്ളില്‍ മൂന്നു ജയില്‍പ്പുള്ളികള്‍ മരിച്ചതില്‍ ദുരൂഹത. രണ്ടുപേര്‍ ആത്മഹത്യ ചെയ്‌തെന്നും ഒരാള്‍ അസുഖംബാധിച്ച് മരിച്ചെന്നുമാണ് ജയലധികൃതര്‍ പറയുന്നത്.
സുധീര്‍കുമാര്‍ (30), സുമിത്ത് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കല്ല (40) മരിച്ചത് ക്ഷയരോഗം ബാധിച്ചാണ്. സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ട മുസാഫര്‍നഗറില്‍ കള്ളക്കേസില്‍ കുടുക്കി പലരേയും ജയിലിലടച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ മരിച്ചവര്‍ക്ക് കലാപവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇനിയും വ്യക്തമല്ല. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.