മുലായം ബിജെപി ഏജന്റ് ആണെന്ന് കോണ്‍ഗ്രസ് നേതാവ്

വ്യാഴം, 21 ജൂണ്‍ 2012 (11:30 IST)
PRO
PRO
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബി ജെ പി ഏജന്റാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി. ബി ജെ പിയുടെ തിരക്കഥയ്ക്കനുസരിച്ചാണ് മുലായം പ്രവര്‍ത്തിക്കുന്നതെന്നും ആല്‍വി മൊറാദാബാദില്‍ ഒരു പരിപാടിയില്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ് മുലായം ലക്‍ഷ്യമിടുന്നത്. വര്‍ഷങ്ങളായി താന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആല്‍‌വി കൂട്ടിച്ചേര്‍ത്തു. മുലായത്തിനെതിരായ പരാമര്‍ശത്തില്‍ ആല്‍വി മാപ്പ് പറയണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. മുലായത്തിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പാര്‍ട്ടി പറയുന്നു.

അതേസമയം ആല്‍വിയുടെ പരാമര്‍ശം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ആല്‍വിയുടെ പരാമര്‍ശം കോണ്‍ഗ്രസിന്റേതല്ലെന്നും മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ആണ് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക