മുത്തലാഖ് ചെയ്യുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേന്ദ്ര സര്‍ക്കാര്‍

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (07:13 IST)
മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ല. പകരം വീണ്ടുമൊരു കൂടിച്ചേരലിന് സാധ്യതയില്ലാത്ത വിധം ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാകും. ഇത് നടപ്പിലാക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യും.
 
മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. അതിനാറ്റി ഐപിസി 497 വകുപ്പ് തുടര്‍ച്ചയായി പുതിയ ഒരു ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 22നാണ് സുപ്രീകോടതി ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. 
 
സുപ്രീകോടതി മുത്തലാഖ് നിരോധിച്ച ശേഷവും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അത് ക്രിമിനല്‍ കുറ്റമാക്കി മാറ്റണമെന്ന് തീരുമാനം സര്‍ക്കാന്‍ എടുത്തത്. ഇതു സംബന്ധിച്ച ബില്ല് മന്ത്രിയുടെ അനുമതിക്ക് ശേഷമേ പാര്‍ലമെന്റില്‍ അവതരിപ്പിക്കുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

Next Article