ആത്മീയ നേതാവ് സെദ്‌ന മുഹമ്മദ് ബര്‍ഹനുദ്ദീന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് 18 പേര്‍ മരിച്ചു. 20 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 1.30 ന് ദാവൂദി ബൊഹര്‍മ വിഭാഗത്തിന്റെ ആത്മീയ നേതാവായ ബര്‍ഹനുദ്ദീന്റെ മലബാര്‍ ഹില്ലിലെ സൈഫീ മഹല്‍ എന്ന വസതിയിലായിരുന്നു അപകടം. അദ്ദേഹത്തിന്റെ മൃതദേഹം കാണാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. തിരക്കിനിടയാക്കിയത് എന്താണെന്ന് അറിയില്ലെന്ന് മുംബൈ പോലീസും ബി.എം.സി ദുരിത നിവാണ കേന്ദ്രവും അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് സെദ്‌ന മുഹമ്മദ് ബര്‍ഹനുദ്ദീന്‍ (102) മരിച്ചത്. ശനിയാഴ്ച ദക്ഷിണ മുംബൈയിലെ ബെഹന്ദി ബസാറിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കാരിക്കുന്നത്.