പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാന്ത്രിക വടിയൊന്നും തന്റെ കൈവശമില്ലെന്ന് നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അസാദ്ധ്യമായി യാതൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാംലീല മൈതാനിയില്‍ ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ അണ്ണാ ഹസാരെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തില്ല. തന്റെ ആശീര്‍വാദം കെജ്‌രിവാളിന് എന്നും ഉണ്ടാകുമെന്ന് ഹസാരെ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന് വിഐപികളായി ആരും ഉണ്ടാവില്ല. ആം ആദ്മികളായവര്‍ എല്ലാവരും ഉണ്ടാവും. ഒപ്പം മാധ്യമ പ്രവര്‍ത്തകരെയും ചടങ്ങിന് ക്ഷണിക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ അറിയിച്ചു.
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൈകോര്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അങ്ങനെഅഴിമതിരഹിതമായ ഭരണവ്യവസ്ഥ രൂപപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനലോക്പാല്‍ ബില്‍ പാസാക്കുക, ഓരോ കുടുംബത്തിന് ദിവസേന 700 ലിറ്റര്‍ വെള്ളം ലഭ്യമാക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉടന്‍ പാസ്സാക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു.
മന്ത്രിമാരുടെ വകുപ്പുകള്‍ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും.