75 വയസ്സുള്ള കന്യാസ്ത്രീയെ കവര്‍ച്ചാസംഘം കൂട്ടമാനഭംഗം ചെയ്തു
പശ്ചിമ ബംഗാളില്‍ 75 വയസ്സുള്ള കന്യാസ്ത്രീയെ കവര്‍ച്ചാസംഘം കൂട്ടമാനഭംഗം ചെയ്തു. റാണാഘട്ടിലെ കോണ്‍വെന്റില്‍ ഇന്നു പുലര്‍ച്ചെയാണ് ക്രൂരകൃത്യം നടന്നത്. കോണ്‍വെന്റ് കൊള്ളയടിക്കാനെത്തിയ എട്ടംഗ കവര്‍ച്ചാ സംഘമാണ് സംഭവത്തിന് പിന്നില്‍. വെള്ളിയാഴ്ച രാത്രിയാണ് ആയുധധാരികളായ എട്ടംഗ സംഘം റാണാഘട്ടിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് ആക്രമിച്ചത്. ഇവരെ തടയവെയാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്.
ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. എട്ടംഗ കവര്‍ച്ച സംഘത്തിലെ നാലോളം പേര്‍ ഇവരെ മാനഭംഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രോഷാകുലരായ കോണ്‍വെന്റ് സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍ സമീപത്തെ ദേശീയ പാത ഉപരോധിക്കുകയും ട്രെയിനുകള്‍ തടയുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി സിഐഡി അന്വേഷത്തിന് ഉത്തരവിട്ടു. കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.