മഹാരാഷ്ട്ര: കോണ്‍-എന്‍‌സിപി ധാരണയായി

വെള്ളി, 20 മാര്‍ച്ച് 2009 (17:07 IST)
മഹാരാഷ്ട്രയില്‍ കോണ്‍‌ഗ്രസും എന്‍സിപിയും തമ്മില്‍ സീറ്റ് വിഭജന ധാരണയില്‍ എത്തി. മൊത്തമുള്ള 40 ലോക്സഭാ സീറ്റുകളില്‍ 26 എണ്ണത്തില്‍ കോണ്‍ഗ്രസും 22 എണ്ണത്തില്‍ എന്‍സിപിയും മത്സരിക്കാ‍നാണ് ധാരണ.

ബീഹാറില്‍ ആര്‍ജെഡിയുമായുള്ള സീറ്റ് വിഭജന നീക്കങ്ങള്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് ശ്രദ്ധയോടു കൂടിയാണ് മഹാരാഷ്ട്രയില്‍ നീക്കം നടത്തിയത്. ഈ സമയത്ത് കോണ്‍ഗ്രസുമായി മറ്റൊരു അഭിപ്രായ വ്യത്യാസമുണ്ടാക്കാന്‍ എന്‍സിപിക്കും ആഗ്രഹമില്ലായിരുന്നു.

പ്രധാനമന്ത്രി പദത്തിന് അവകാശം ഉന്നയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട വിശദീകരണത്തിന് കഴിഞ്ഞ ദിവസം പവാര്‍ മറുപടി നല്‍കിയിരുന്നു. എന്‍സിപി എണ്ണത്തില്‍ കുറവ് സീറ്റുകളിലാണ് മത്സരിക്കുന്നത് എന്നും അതിനാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശമുന്നയിക്കുന്നതില്‍ കഴമ്പില്ല എന്നുമായിരുന്നു പവാറിന്‍റെ മറുപടി.

തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ അവകാശ വാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാക്കാതെ മുന്നോട്ടു പോവുന്ന നയമാണ് ഇരു പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്.


വെബ്ദുനിയ വായിക്കുക