താമരശ്ശേരിയില്‍ ലഹരി മരുന്നിന് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 18 ജനുവരി 2025 (19:31 IST)
aashiq
താമരശ്ശേരിയില്‍ ലഹരി മരുന്നിന് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശിനി സുബൈദയാണ് കൊല്ലപ്പെട്ടത്. 53 വയസ്സ് ആയിരുന്നു. 25കാരനായ മകന്‍ ആഷിക് ആണ് കൃത്യം നടത്തിയത്. ബാംഗ്ലൂരിലെ ഡി അഡിക്ഷന്‍ സെന്ററിലായിരുന്ന ആഷിക് മാതാവിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം നടത്തിയത്.
 
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ കിടപ്പിലായിരുന്നു. സുബൈദയുടെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍