താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (16:46 IST)
താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
 
വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ചുരത്തിലെ 6,7,8 ഹെയര്‍പിന്‍ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍