മലയാളി നടി ലീന മരിയ പോളിന് മോഷണത്തിലും പങ്ക്?

ബുധന്‍, 29 മെയ് 2013 (18:19 IST)
PRO
PRO
വായ്പാ തട്ടിപ്പില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി നടി ലീന മരിയ പോളിന് മോഷണ കേസുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഡല്‍ഹി പൊലീസ്. ലീനയുടെയും കാമുകന്‍ ചന്ദ്രശേഖര്‍ എന്നറിയപ്പെടുന്ന ബാലാജിയുടെയും പക്കല്‍ നിന്നും പൊലീസ് റോള്‍സ്‌റോയ്‌സ് ഫാന്റം ഉള്‍പ്പെടെ ഒന്‍പത് ആഡംബര കാറുകള്‍ പിടിച്ചെടുത്തിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ റോള്‍സ്‌റോയ്‌സിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്നും നിസാന്റെ രജിസ്‌ട്രേഷന്‍ ഡല്‍ഹി സ്വദേശിയുടെ പേരിലാണെന്നും കണ്ടെത്തി. ഈ കാറുകള്‍ ഇവര്‍ മോഷ്ടിച്ചതാണെന്നാണ് പോലീസ് നിഗമനം.

ചെന്നൈയിലെ ബാങ്കില്‍നിന്നും ഇവര്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് ഒന്‍പത് ആഡംബര കാറുകള്‍ വാങ്ങാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. കാറുകള്‍ വാങ്ങാന്‍ ഉപയോഗിച്ച സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക