മമത ജനകീയ നേതാവാണെന്ന് പ്രണബ്

Webdunia
വെള്ളി, 17 ഫെബ്രുവരി 2012 (20:37 IST)
കോണ്‍ഗ്രസുമായി മമതാ ബാനര്‍ജി ഇടഞ്ഞു നില്‍ക്കുന്നതിനിടെ, മമതയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി രംഗത്ത്. മമത ജനകീയ നേതാവാണെന്നാണ് പ്രണബ് അഭിപ്രായപ്പെട്ടത്. ജനത്തെ ആകര്‍ഷിക്കാന്‍ മമതയ്ക്കു പ്രത്യേക കഴിവുണ്ടെന്നും പ്രണബ് പറഞ്ഞു.

ഭഗബന്‍പുര്‍ ജില്ലയില്‍ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതി നടപ്പാക്കാനുള്ള മമതയുടെ തീരുമാനത്തെ പ്രണബ്അഭിനന്ദിച്ചു. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്. മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ ഈ മേഖലയിലെ ജനങ്ങളുടെ അവസ്ഥ ദുരിതത്തിലാകും. ഇതിനു ശ്വാശത പരിഹാരം കാണാന്‍ പദ്ധതിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെലെഗൈ, കൊപലെശ്വരി, ബഗൈ എന്നീ നദികളിലാണു പദ്ധതി നടപ്പാക്കുന്നത്. 650 കോടി രൂപയാണു ചെലവ്. ഇതില്‍ 75 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാന സര്‍ക്കാരും വഹിക്കുമെന്നും പ്രണബ് വ്യക്തമാക്കി.