മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബിയുടെ വീടിന് സമീപം ബോംബ് സ്ഫോടനം. സമീപത്തുള്ള ചന്തയിലാണ് ബോംബ് സ്ഫോടനം നടന്നത്.
ചന്തയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. രാവിലെ ആറുമണിയോട് കൂടിയാണ് സംഭവമുണ്ടായത്. ഇംഫാലിലെ ബെയ്‌റോഡന്‍ സ്‌കൂളിന് സമീപമുള്ള ക്വായിരാംബന്ധ് ചന്തയിലാണ് തീവ്രവാദികള്‍ ബോംബ് വെച്ചത്.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. സുരക്ഷ ശക്തമാക്കി.