മണിപ്പാല്‍ കൂട്ടമാനഭംഗം: പ്രതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വ്യാഴം, 27 ജൂണ്‍ 2013 (21:44 IST)
PRO
PRO
മണിപ്പാല്‍ കൂട്ടമാനഭംഗക്കേസിലെ രണ്ട് പ്രതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.രാവിലെ അറസ്റ്റിലായ പ്രതി യോഗേഷ് ഉച്ചയ്ക്ക് പിടിയിലായ മുഖ്യ പ്രതി ആനന്ദ് എന്നിവരാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യോഗേഷ് കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഹിഴിയടുക്ക സ്വദേശികളായ യോഗേഷ് ആനന്ദ് എന്നിവരെ കൂടാതെ ഹരിയെന്ന രണ്ടാം പ്രതിയും പോലീസിന്റെ കസ്റ്റഡിയിലായി. ഇതോടെ മണിപ്പാലില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികളും അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ആനന്ദിനെ ഗോവയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വ്യാഴായ്ചയാണ് തിരുവനന്തപുരം സ്വദേശിനിയായ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തത്.

ഉടുപ്പി എസ്പി ബോറലിംഗയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതൊടൊപ്പം തന്നെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പോലീസിന് നിര്‍ണ്ണായക തെളിവായി.

വെബ്ദുനിയ വായിക്കുക