ഭൂമി ഏറ്റെടുക്കല്‍ ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ അവതരിപ്പിക്കും. പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് വിളിച്ച സര്‍വകക്ഷിയോഗത്തിലാണു തീരുമാനമായത്.
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമയ്ക്കും കുടികിടപ്പുകാരനും നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ മുന്നോട്ടു വച്ച നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനും അതുവഴി ഭൂരഹിതരാകുന്നവരെ പുനരധിവസിപ്പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്ല് ബിജെപി, ഇടത്, സമാജ് വാദി പാര്‍ട്ടികളുടെ എതിര്‍പ്പിനെതുടര്‍ന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.