ഇരട്ടസ്ഫോടനത്തിന്റെ നടുക്കത്തിലാണ് ഹൈദരാബാദും രാജ്യവും. ഇത് രണ്ടാം തവണയാണ് ഹൈദരാബാദിലെ ദില്‍സുഖ് നഗര്‍ ഭീകരാക്രമണത്തിനിരയാകുന്നത്. ആദ്യത്തേത് 2002 നവംബര്‍ 21നായിരുന്നു. അന്ന് രണ്ട് പേര്‍ മരിച്ചു.
വ്യാഴാഴ്ച വൈകിട്ട് ഇരട്ട സ്ഫോടനങ്ങള്‍ ഉണ്ടായ പ്രദേശത്തിന് തൊട്ടടുത്താണ് ദില്‍സുഖ്നഗര്‍ സായി ബാബ ക്ഷേത്രം. സ്ഫോടനത്തില്‍ ചിന്നിച്ചിതറിയ പ്രദേശത്തിന് വെറും 500 കിലോമീറ്റര്‍ അകലെ. സ്ഫോടനം നടക്കുന്നതിന് വെറും അഞ്ച് മിനിട്ട് മുമ്പ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍ അനുരാഗ് ശര്‍മ ഈ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു.
ക്ഷേത്രത്തിന് അകത്ത് ബോംബ് വയ്ക്കാന്‍ പദ്ധതിയിട്ട ഭീകരര്‍ പൊലീസ് കമ്മിഷണര്‍ ഇവിടെയെത്തിയതായി അറഞ്ഞതിനെ തുടര്‍ന്ന് പദ്ധതിയില്‍ മാറ്റം വരുത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
16 പേരാണ് സ്ഫോടനങ്ങളില്‍ മരിച്ചത്. 119 പേര്‍ക്ക് പരുക്കേറ്റു. ചെറുപ്പക്കാരാണ് പരുക്കേറ്റവരില്‍ ഏറെയും.