ഭാര്യയെയും ഏഴുവയസ്സുകാരനായ മകനെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആങ്കുര്‍ ഗുപ്ത എന്ന യുവ വ്യാപാരി സ്വയം വെടിവെച്ചു മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
ഓറഞ്ച് കൗണ്ടി റസിഡന്‍ഷ്യന്‍ ഏരിയയില്‍ ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകങ്ങളും ആത്മഹത്യയും നടന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. 30 കാരിയായ ഭാര്യ സരിക, മകന്‍ പാര്‍ഥന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം സ്വീകരണമുറിയില്‍ വെച്ച് ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
രാത്രി പതിനൊന്നരയോടെ ആങ്കുര്‍ കുമാറിന്റെ ഇളയ സഹോദരന്‍ അങ്കുശ് വീട്ടിലെത്തിയപ്പോഴാണ് മൂവരും മരിച്ചുകിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗാസിയാബാദിലെ ഇന്ദിരാപുരത്തെ റസിഡന്‍ഷ്യല്‍ ഏരിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്.