ഭാര്യയുടെ അശ്ലീല വീഡിയോ നിര്‍മ്മിച്ച ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ !

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2012 (16:00 IST)
PRO
PRO
ഭാര്യയുടെ അശ്ലീല വീഡിയോ നിര്‍മ്മിച്ച ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫീസറും കുടുംബവും അറസ്റ്റില്‍. ബാംഗ്ലൂര്‍ സ്വദേശി നിഷ്വന്ത് ദേവ്‌രാജന്‍ കുല്ലുലത്തില്‍, ഇയാളുടെ അമ്മ, സഹോദരി എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീധനം കിട്ടാന്‍ ഭാര്യയെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനായാണ് ഇത് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. അസിസ്റ്റന്റ് ഇന്‍കം ടാക്സ് ഓഫിസര്‍ ആണ് ഈ സ്ത്രീ. നാഗ്പൂരിലെ ഇവരുടെ ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് ഭര്‍ത്താവ് വീഡിയോ ചിത്രീകരിച്ചത്. തുടര്‍ന്ന് ബ്ലാക്ക്‍മെയില്‍ ചെയ്യുകയായിരുന്നു. 10 ലക്ഷം രൂപ കിട്ടിയില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റില്‍ ഇടുമെന്നായിരുന്നു ഭീഷണി.

മാത്രമല്ല, ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.