അഖണ്ഡ ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ചത് മുഹമ്മദലി ജിന്നയല്ലെന്നും വീര്‍ സവര്‍ക്കര്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് വീര്‍ സവര്‍ക്കര്‍ക്കെതിരെ ദിഗ്‌വിജയ് ആഞ്ഞടിച്ചത്. കാവി ഭീകരത, ഹേമന്ത് കര്‍ക്കറയുടെ ഫോണ്‍ തുടങ്ങിയ വിവാദങ്ങള്‍ക്ക് ശേഷം ചൂടുപിടിക്കുന്ന മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ് ദിഗ്‌വിജയ് ഈ പ്രസ്താവനയിലൂടെ.
PRO PRO |