ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്ക് ഒരു വര്‍ഷത്തോളം ചായയില്‍ മൂത്രമൊഴിച്ച് നല്‍കിയ മരുമകള്‍ പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. രേഖ നാഗ്‌വംശി എന്ന മുപ്പതുകാരിയാണ് ഭര്‍ത്താവായ ദീപക്കിന്‍റെ മാതാപിതാക്കളോട് ഈ ക്രൂരത ചെയ്തത്.
രേഖയുടെ ഒരു സുഹൃത്ത് പറയുന്ന വിവരങ്ങള്‍ അനുസരിച്ച് സംഭവം ഇങ്ങനെയാണ്: ബന്ധുക്കള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ ഈ വിവാഹബന്ധം രേഖയ്ക്ക് ഇഷ്ടമല്ലായിരുന്നു. തന്നെ ഭര്‍ത്താവ് അടിമയെപ്പോലെയാണ് കാണുന്നതെന്ന് ആരോപിച്ച് രേഖ അധികം വൈകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. മടങ്ങിവരണമെന്ന അപേക്ഷയുമായി ദീപക് രേഖയുടെ വീട്ടിലെത്തി. മടങ്ങിയെത്താമെന്നും തന്‍റെ മൂന്ന് ഉപാധികള്‍ അംഗീകരിക്കണമെന്നും രേഖ ദീപക്കിനോട് പറഞ്ഞു. തനിക്ക് ആഹാരം ഉണ്ടാക്കി തരണം, വസ്ത്രങ്ങള്‍ അലക്കി തരണം, എന്നും രാവിലെ കാലുതിരുമ്മിത്തരണം എന്നിവയായിരുന്നു രേഖയുടെ ആവശ്യങ്ങള്‍. ഇതെല്ലാം ദീപക് അംഗീകരിച്ചു.
ഇതിന്‍പ്രകാരം രേഖ ഭര്‍തൃവീട്ടില്‍ മടങ്ങിയെത്തി. രേഖ പറഞ്ഞതുപോലെയൊക്കെ ദീപക്ക് ചെയ്യുകയും ഞ്ചെയ്തു. എന്നാല്‍ അധികകാലം ഇത് തുടരാനായില്ല. തങ്ങളുടെ മകന്‍ അടിമയെപ്പോലെ ജോലി ചെയ്യുന്നതുകണ്ട് ദീപക്കിന്‍റെ മാതാപിതാക്കള്‍ ഇടപെട്ടു. വീട്ടുജോലി ചെയ്യുന്നതില്‍ നിന്ന് അവര്‍ ദീപക്കിനെ വിലക്കുകയും ചെയ്തു.
ഇതാണത്രേ രേഖയെ പ്രകോപിപ്പിച്ചത്. ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ ഒരു പാഠം പഠിപ്പിക്കണമെന്ന് നിശ്ചയിച്ച രേഖ അന്നുമുതല്‍ ‘മൂത്രച്ചായ’യ്ക്ക് തുടക്കമിട്ടു. ഭര്‍ത്താവിന്‍റെ അമ്മയ്ക്കും അച്ഛനും രേഖ എന്നും ചിരിച്ചുകൊണ്ട് ‘സ്നേഹത്തോടെ’ ചായ നല്‍കി, പക്ഷേ അതില്‍ മൂത്രം ഒഴിച്ചിരുന്നു എന്നുമാത്രം. ഒരു വര്‍ഷത്തോളമാണ് ഇങ്ങനെ മൂത്രച്ചായ കൊടുത്തത്.
ചായപ്പാത്രത്തില്‍ രേഖ മൂത്രമൊഴിക്കുന്നത് കഴിഞ്ഞ ദിവസം അവിചാരിതമായി ദീപക്കിന്‍റെ മാതാവ് കണ്ടതോടെയാണ് ചായയുടെ രഹസ്യം പിടികിട്ടിയത്. എന്തായാലും പ്രശ്നം ഒടുവില്‍ പൊലീസിന് മുമ്പിലെത്തി. രേഖയും ദീപക്കും ബന്ധം വേര്‍പെടുത്താന്‍ തയ്യാറായിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.