ഭഗല്‍‌പ്പൂര്‍:പൊലീസുകാര്‍ കുറ്റക്കാരല്ല

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2007 (10:45 IST)
ബീഹാറിലെ ഭഗല്‍പ്പൂരില്‍ ഔറഗസേബെന്ന മുസ്ലീം യുവാവിനെ മാല മോഷ്‌ടാവെന്ന് ആരോപിച്ച് നാട്ടുകാരും പൊലീ‍സുകാരും പീഡിപ്പിച്ച സംഭവത്തില്‍ പൊലീസുകാര്‍ കുറ്റക്കാരല്ലെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ കണ്ടെത്തി. നാട്ടുകാരില്‍ നിന്ന് പൊലീസ് യുവാവിനെ രക്ഷിക്കുകയായിരുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തി.

ഒക്‍ടോബര്‍ 27 നാണ് സംഭവം നടന്നത്. മാല മോഷ്‌ടാവെന്ന് ആരോപിച്ച് ഔറഗസേബിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നതിന്‍റെയും പൊലീ‍സുകാര്‍ ബൈക്കില്‍ കെട്ടിവലിക്കുന്നന്‍റെയും ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു എ‌എസ്‌ഐയേയും കോണ്‍സ്റ്റമ്പിളിനേയും സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍റ് ചെയ്തിരുന്നു

യുവാവിനെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ന്യൂനപക്ഷകമ്മീഷന്‍ ബീഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ഈ സംഭവത്തെ തുടര്‍ന്ന് ബീഹാര്‍ പൊലീസിന് നോട്ടീസ് നല്‍കിയിരുന്നു.