ഭക്ഷ്യ സുരക്ഷാ ബില്‍ അവതരിപ്പിച്ചു

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (20:47 IST)
PRO
PRO
പാര്‍ലമെന്റില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ അവതരിപ്പിച്ചു. ലോക്സഭയില്‍ കെവി തോമസ് ആണ് ബില്ല് അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത് ബിജെപിയും സിപിഎമ്മും സംസാരിച്ചു. എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

കേരളത്തില്‍ നിലവിലെ സ്ഥിതി തന്നെ തുടരുമെന്ന് കെവി തോമസ് പറഞ്ഞു. ഭക്ഷ്യ ധാന്യങ്ങള്‍ കേരളം ആവശ്യപ്പെട്ട അതേ അളവില്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക