പാര്‍ലമെന്റ് ഭക്ഷ്യ സുരക്ഷാബില്‍ നിയമമാക്കി. കോണ്‍ഗ്രസിന്റെ സ്വപ്‌നപദ്ധതിയായിട്ടാണ് ഭക്ഷ്യ് സുരക്ഷബില്‍ അറിയപ്പെടുന്നത്. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് നിയമമായത്.
ലോക്‌സഭയില്‍ കഴിഞ്ഞ മാസം 26നു ബില്‍ പാസാക്കിയിരുന്നു. ഈ മാസം ആദ്യം രാജ്യസഭയിലും ബില്‍ പാസായി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചരണായുധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ മുന്‍കൈയിലാണു നിയമമായി വരുന്നത്.
ഭക്ഷ്യ് സുരക്ഷാബില്‍ പാസാക്കിയതു മൂലം കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണ പരിപാടികള്‍ക്ക് ഇത് ഒരു പ്രധാന പ്രചാരണ തന്ത്രമായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.