ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞ ഊബർ ഈറ്റ്സും സൊമാറ്റോയും ബഹിഷ്കരിക്കാൻ സംഘപരിവാർ ആഹ്വാനം

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (13:47 IST)
ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിനാൽ ഭക്ഷണം ക്യാൻസൽ ചെയ്ത ഉപഭോക്താവിന് ഭക്ഷണത്തിനു മതമില്ലെന്ന് പറഞ്ഞ സൊമോറ്റോയും ഊബർ ഈറ്റ്സും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് സംഘപരിവാർ. ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം വൈറലായിരിക്കുകയാണ്. 
 
അമിത് ശുക്ലയെന്ന യുവാവായിരുന്നു അഹിന്ദുവായ ആളെ ഡെലിവറി ബോയി ആയി അയച്ചതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്. ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതിയെന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
 
ട്വീറ്റ് വൈറലായി പോസ്റ്റിന് മറുപടി നല്‍കി ആളുകള്‍ പോരടിക്കാന്‍ തുടങ്ങിയതോടെ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഇന്ത്യയുടെ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദീപിന്ദറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.
 
ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article