ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസുകാരനെ വെടിവച്ചു

Webdunia
വ്യാഴം, 25 ഏപ്രില്‍ 2013 (11:33 IST)
PRO
ഡല്‍ഹിയില്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട ട്രാഫിക് പൊലീസുകാരനു നേരെ യാത്രികരുടെ വെടിവയ്പ്പ്. കിഴക്കന്‍ ഡല്‍ഹി പ്രീത് വിഹാറിലെ ട്രാഫിക് പൊലീസുകാരന്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

ഹെല്‍മെറ്റ് ധരിക്കാതെ മൂന്നു പേര്‍ അതിവേഗതയില്‍ വരുന്നത് കണ്ടു പൊലീസുകാരന്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

അതിവേഗതയില്‍ കടന്നുപോയ ബൈക്ക് യാത്രികര്‍ ഏതാനും മിനിറ്റുകള്‍ക്കു ശേഷം തിരിച്ചുവന്ന് പൊലീസുകാരനു നേര്‍ക്ക് വെടിവെക്കുകയായിരുന്നു. മൂന്നു പേര്‍ക്കുമെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തു.