ബീഹാറില്‍ ആഴ്ചകളായി തുടരുന്ന വെള്ളപ്പൊക്കം വ്യാഴാഴ്ച അതീവരൂക്ഷമായി. ബുര്‍ഹി ഗണ്ടക്ക് നദി ഒരു തടയണ തകര്‍ത്തത് ഏകദേശം 200 ഗ്രാമങ്ങളേയും 65000 ആള്‍ക്കാരെയും ദുരിതത്തിലാക്കി.
വെള്ളപ്പൊക്കം മൂലം മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടം നടന്നയിടത്തു നിന്ന് മൃതദേഹങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല. ഒരു എയര്‍ ഇന്ത്യാ വിമാനം അപകടം നടന്നയിടത്ത് എത്തി കുറെയാള്‍ക്കാരെ രക്ഷപെടുത്തി. ബിഹാറില്‍ എല്ലാ നദികളും അപകട രേഖയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്.
16 ജില്ലകളിലായി ഏകദേശം ഒന്‍പത് ദശലക്ഷം ആള്‍ക്കാര്‍ പ്രളയക്കെടുതികളില്‍ ആണെന്ന് അധികൃതര്‍ അറിയിച്ചു.