ബിസിസിഐ പ്രസിഡന്റ്‌ ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി

ബുധന്‍, 29 മെയ് 2013 (11:06 IST)
PRO
ഒടുവില്‍ ബിസിസിഐ ബോര്‍ഡംഗവും ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ടു. ബിസിസിഐ പ്രസിഡന്റ്‌ എന്‍ ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ട്‌ കേന്ദ്ര ഊര്‍ജ മന്ത്രിയും ബോര്‍ഡ്‌ അംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയാണ് രംഗത്തെത്തിയത്‌.

ബോര്‍ഡില്‍നിന്ന്‌ ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ട്‌ ആദ്യമായാണ്‌ ഒരംഗം രംഗത്തുവന്നിരിക്കുന്നത്‌. ബിസിസിഐ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനാണ് സിന്ധ്യ. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പന്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായതിനു പിന്നാലെ ശ്രീനിവാസന്റെ രാജിക്കായി പലഭാഗത്തുനിന്നും ആവശ്യമുയര്‍യര്‍ന്നിരുന്നു.

മരുമകന്‍ അറസ്റ്റിലായതിന്‌ താന്‍ രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു ശ്രീനിവാസന്റെ വാദം. ബോര്‍ഡ്‌ അംഗങ്ങള്‍ ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ മാത്രമാണ് രാജി ആവശ്യമുയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ്‌ ഇപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ രംഗത്തു വന്നിരിക്കുന്നത്. സ്വന്തം കുടുംബാംഗങ്ങള്‍ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ ബോര്‍ഡിന്റെ തലപ്പത്ത്‌ തുടരുന്നത്‌ ശരിയല്ലെന്നാണ്‌ സിന്ധ്യ ചുണ്ടിക്കാട്ടുന്നത്‌.

വെബ്ദുനിയ വായിക്കുക