ബിജെപിക്കെതിരെ ഓര്‍ഗനൈസര്‍ വീണ്ടും

തിങ്കള്‍, 16 ഫെബ്രുവരി 2015 (11:33 IST)
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടിവന്ന ബി ജെ പിക്കെതിരെ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഡല്‍ഹിയില്‍ പ്രാദേശിക നേതാക്കളെ അവഗണിച്ച് സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയത് പാര്‍ട്ടിക്ക് ദോഷം ചെയ്തെന്ന് മുഖപത്രത്തില്‍ പറയുന്നു.
 
ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടിയല്ല ബി ജെ പിയെ തോല്പിച്ചത്. ബി ജെ പി തന്നെയാണ് ബി ജെ പിയെ തോല്പിച്ചതെന്നും ഓര്‍ഗനൈസര്‍ വ്യക്തമാക്കുന്നു.
 
തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ക്ക് മുമ്പ് കിരണ്‍ ബേദിയെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്നതും പിന്നീട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതും പരാജയത്തിന് കാരണമായെന്നും ഓര്‍ഗനൈസര്‍ വിലയിരുത്തുന്നു. പ്രാദേശികമായി നിരവധി നേതാക്കള്‍ ബി ജെ പിക്ക് ഉള്ളപ്പോള്‍ ആയിരുന്നു കിരണ്‍ ബേദിയെ കൊണ്ടുവന്നത്.

വെബ്ദുനിയ വായിക്കുക