ബിഗ് ബിയുടെ ബംഗ്ലാവില്‍ മോഷണം

ശനി, 23 മാര്‍ച്ച് 2013 (14:36 IST)
PRO
PRO
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ബിഗ് ബിയുടെ ജൂഹുവിലെ ജല്‍‌സാ ബംഗ്ലാവില്‍ മോഷണം. 25,000 രൂപയും മറ്റു ചില വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാവിലെ അഞ്ചു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് അമിതാഭ് ബച്ചന്റെ വസതിയില്‍ മോഷണം നടക്കുന്നത്. കഴിഞ്ഞ ജൂലായില്‍ ദിലീപ് കെവാത് എന്നയാളാണ് ബച്ചന്റെ വസതിയില്‍ കടന്നുകയറി പണം കവര്‍ന്നത്.

മോഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജൂഹു പൊലീസ് തയാറായിട്ടില്ല. എന്തൊക്കെ വസ്തുക്കള്‍ നഷ്ടപ്പെട്ടുവെന്നതു സംബന്ധിച്ചും സ്ഥിരീകരണമില്ല. സംഭവത്തില്‍ എഫ് ഐ ആര്‍ രേഖപ്പെടുത്തേണ്ടതില്ലെന്നാണ് ബച്ചന്‍ പൊലീസിനോട് പറഞ്ഞത്. കൂടാതെ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക