ബാര്‍ ലൈസന്‍സ്: വി‌വേചനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 4 ഏപ്രില്‍ 2014 (15:11 IST)
PRO
PRO
കേരളത്തിലെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതില്‍ വിവേചനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഹോട്ടലുടമകളും സര്‍ക്കാരും ലൈസന്‍സ് പുതുക്കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ബാര്‍ലൈസന്‍സ് റദ്ദാക്കപ്പെട്ട ത്രീസ്റ്റാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ അപേക്ഷയിലാണ് നടപടി. ടു സ്റ്റാര്‍ഹോട്ടലുകളുടെ ബാര്‍ലൈസന്‍സ് പുതുക്കിയത് അനീതിയാണെന്ന് ത്രീസ്റ്റാര്‍ ഹോട്ടലുടമകള്‍ കോടതിയെ അറിയിച്ചു. കേസില്‍ ഈമാസം 22ന് വിശദമായി വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു