ബാബാ രാംദേവ്, ഹസാരെ; ഇനി ശ്രീശ്രീ രവിശങ്കര്‍!

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2011 (10:00 IST)
PRO
PRO
ബാബാ രാംദേവിനേയും അണ്ണാ ഹസാരെയേയും രംഗത്തിറക്കിയ ആര്‍ എസ്‌ എസ്‌-ബി ജെ പി സഖ്യം അടുത്തതായി ശ്രീശ്രീ രവിശങ്കറിനെയാണ് പരീക്ഷിക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ്. എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌ വിജയ്സിംഗ് ട്വിറ്ററിലൂടെയാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. സംഘ്‌പരിവാറിന് ഭീകരരുമായുള്ള ബന്ധം മറച്ച് വച്ച്, ജനങ്ങളുടെ ശ്രദ്ധ തിരിക്കാ‍നാണ് ഈ തത്രപ്പാടുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിവിരുദ്ധ സമരങ്ങള്‍ക്കായി യോഗ ഗുരു ബാബ രാംദേവിനെ രംഗത്തിറക്കിയ ‘എ’ പദ്ധതി ചീറ്റിപ്പോയി. ‘ബി’ പദ്ധതിയായി സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ വന്നു. അത് ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ‘സി’ പദ്ധതിയായി രംഗ[പ്രവേശം ചെയ്യാന്‍ പോകുന്നത് ശ്രീശ്രീ രവിശങ്കറാണ്- ദിഗ്‌ വിജയ്‌സിംഗ് വ്യക്തമാക്കി. ശ്രീശ്രീ രവിശങ്കര്‍ ഇതേക്കുറിച്ച് കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മാലേഗാവ്‌, ഹൈദരാബാദ്‌, അജ്‌മീര്‍ ദര്‍ഗ‌, സംജോഝാ എക്‌സ്‌പ്രസ്‌ തുടങ്ങിയ ഭീകരവാദ സംഭവങ്ങളുമായി സംഘ്‌പരിവാറിന് ബന്ധമുണ്ട്. ഇതിന്റെ വിവരങ്ങള്‍ പുറത്തു വരുന്നതില്‍ നിന്ന്‌ ജനശ്രദ്ധതിരിക്കാനായി അഴിമതി വിരുദ്ധസമരങ്ങളെന്ന പേരില്‍ ഓരോരുത്തരെ രംഗത്തിറക്കുന്നത്.