പശ്ചിമബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ പ്രതിഷേധ പ്രകടനം. പശ്ചിമബംഗാളിലെ ബറാസത്തിലാണ് മമതയ്ക്ക് നേരെ ജനക്കൂട്ടം പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തിയത്.
കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്ധിക്കുന്നെന്നാരോപിച്ച് കഴിഞ്ഞ ദിവസം മമതയുടെ വസതിക്ക് മുന്നിലും സ്ത്രീകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ബറാസത്തിയില് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്ന മമതയുടെ പ്രസ്താവനയ്ക്ക് നേരെയും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ആവര്‍ത്തിക്കുന്ന സ്ത്രീപീഢന സംഭവങ്ങളെ ഗൗരവത്തോടെയല്ല സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് എന്നാണ് വിമര്‍ശം.