ബച്ചന് ഭാരതരത്നം നല്‍കണമെന്ന് ശിവസേന

Webdunia
ശനി, 29 ഒക്‌ടോബര്‍ 2011 (15:14 IST)
PRO
PRO
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം അമിതാഭ് ബച്ചന് നല്‍കണമെന്ന് ശിവസേന. സച്ചിനേപ്പോലെ തന്നെ ബച്ചനും ഭാരതരത്നത്തിന് യോഗ്യനാണെന്ന് സേന തലവന്‍ ബാല്‍ താക്കറെ അഭിപ്രായപ്പെട്ടു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെ താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകം മുഴുവന്‍ അറിയപ്പെടുന്നയാളാണ് ബച്ചന്‍. പ്രധാനമന്ത്രിയും പ്രസിഡന്റും ആരാണെന്ന് അറിയാത്തവര്‍ക്ക് പോലും ബച്ചനെ അറിയാം. ബോളിവുഡിലെ അവസാനത്തെ ചക്രവര്‍ത്തിയാണ് ബച്ചനെന്നും താക്കറെ വിശേഷിപ്പിക്കുന്നു.

രാജ്യത്തിന്റെ അമൂല്യസ്വത്താണ് ബച്ചന്‍. ഗാന്ധി കുടുംബവുമായി അദ്ദേഹം അത്ര നല്ല ബന്ധം പുലര്‍ത്താത്തതിനാലാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ബച്ചനെ തഴയുന്നത്.

ട്വിറ്ററില്‍ ബച്ചന്റെ പേര് ദുരുപയോഗം ചെയ്ത് റാ.വണിനെതിരെ പ്രചാരണം നടത്തുന്നത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.