ഫോണ്‍ ചോര്‍ത്തിയത് ആരുടെയെല്ലാം?; പ്രതിമാസ റിപ്പോര്‍ട്ട് നല്‍കണം

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (12:14 IST)
PRO
ഫോണ്‍ ചോര്‍ത്തലിനെപ്പറ്റിയുള്ള സമഗ്ര വിവരം നല്‍കണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ട്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കണമെന്നാണത്രെ നിര്‍ദ്ദേശം

പത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.സിബിഐ, എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിങ്ങനെ 10 രഹസ്യാന്വേഷണ ഏജന്‍സികളോടാണ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ മാസവും നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.

ഫോണ്‍ ചോര്‍ത്തിയത് ആരുടെയെല്ലാം , ചോര്‍ത്താനുള്ള കാരണം, എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചു എന്നിങ്ങനെ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഉന്നതരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.