പ്രേതബാധ ഒഴിപ്പിക്കാന്‍ യുവതിയോട് ഡോക്ടര്‍ ചെയ്തത് ഇങ്ങനെ !

വെള്ളി, 30 ജൂണ്‍ 2017 (10:19 IST)
പ്രേതബാധയുടെ പേരില്‍ യുവതിയെ ഡോക്ടര്‍ ക്രുരമായി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ഈ  സംഭവം നടന്നത്. പ്രേതബാധയുണ്ടെന്ന് ആരോപിച്ച യുവതിയുടെ ബോധം വീണ്ടെടുക്കുന്നതിന് ഡോക്ടര്‍ മര്‍ദ്ദിക്കുകയായിരുന്നു. 
 
അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ബോധം വീണ്ടെടുക്കുന്നതിന് വൈദ്യശാസ്ത്രപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഡോക്ടര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. 
സുരേന്ദ്ര ബാഹ്‌രി എന്ന ഡോക്ടറാണ് യുവതിയെ മര്‍ദ്ദിച്ചത്. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ചു. അതേസമയം യുവതിയുടെ വീട്ടുകാര്‍ സംഭവത്തില്‍ പരാതി ഒന്നും നല്‍കിയിട്ടില്ല. 

വെബ്ദുനിയ വായിക്കുക