കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഐക്യകണ്ഠേന തീരുമാനിക്കുമെന്ന് അദ്ദേഹം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മേയ് എട്ടിനാണ് കര്‍ണാടകയിലെ വോട്ടെണ്ണല്‍.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നും സൂചനകള്‍ ഉണ്ട്. ബിജെപിയിലെ ഒരു വിഭാഗത്തിന്റെയും എന്‍ഡിഎ ഘടകകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായി നിതീഷ് കുമാറിന്റെയും കടുത്ത് എതിര്‍പ്പ് മറികടന്ന് മോഡി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.
മോഡി ഉത്തര്‍പ്രദേശിലെ ലക്നൌ മണ്ഡലത്തില്‍ നിന്ന് ജനവിധി നേടാന്‍ ഒരുങ്ങുന്നതായി സൂചനകള്‍ ഉണ്ട്. ഗുജറാത്തിന് പുറത്തും മോഡിയ്ക്ക് സ്വാധീനമുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ കൂടിയാണിത്. ലക്നൌവില്‍ മത്സരിക്കാന്‍ മോഡിയ്ക്ക് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ പിന്തുണയുണ്ട്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മണ്ഡലമായിരുന്നു ലക്നൌ.