പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു

ബുധന്‍, 20 മെയ് 2015 (13:38 IST)
സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാരുടെ യോഗം വിളിച്ചു. ആറുദിവസത്തെ വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചത്തെിയതിന് ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
 
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പാര്‍ലമെന്‍ററികാര്യമന്ത്രി വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, നഗരവികസനമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
 
ഡല്‍ഹിയില്‍ റേസ് കോഴ്സ് റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം, ഉയര്‍ത്തുന്ന വിമര്‍ശങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുക. കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് 100 വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതും ചര്‍ച്ചയാകും. 

വെബ്ദുനിയ വായിക്കുക