നരേന്ദ്രമോഡി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. പാകിസ്ഥാനെതിരെ കൂടുതല്‍ ശക്തമായ പ്രസ്താവന നടത്താത്തത് തീര്‍ത്തും പരിതാപകരമായിയെന്നാണ് നരേന്ദ്രമോഡി പ്രസംഗത്തില്‍ പറഞ്ഞത്.
അഴിമതിയെ കുറിച്ചുള്ള രാഷ്ട്രപതിയുടെ ആശങ്കകള്‍ പോലും പരിഗണിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. അതിര്‍ത്തിയിലെ സൈനികര്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകള്‍ പ്രധാനമന്ത്രി പറയാതിരുന്നത് വളരെ മോശമായിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസനകാര്യത്തില്‍ ഗുജറാത്തിനേയും ഡല്‍ഹിയെയും താരതമ്യം ചെയ്യാന്‍ മോഡി ആവശ്യപ്പെട്ടു. വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്തുമൊത്ത് ഡല്‍ഹിയോട് മത്സരിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.